ദുബൈ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ദുബൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പുതിയ നിബന്ധനകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍വരും.
രാജ്യത്ത് എത്തുന്ന മുഴുവന്‍പേരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഏത് സ്ഥലത്തുനിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമാണ്. ദുബൈയിലെ താമസക്കാര്‍, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പി.സി.ആര്‍ ടെസ്റ്റ് നടത്തണം. ദുബൈ വിമാനത്താവളംവഴി ഏത് രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും നിയമം ബാധകമാണ്. ഇവയ്ക്ക് പുറമെ ചില രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍നിന്നും 72 മണിക്കൂറായി കുറച്ചിട്ടുണ്ട്.
രാജ്യത്ത് എത്തുന്നവര്‍ അല്‍ ഹുസ്ന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. കൊവിഡ് പരിശോധനാഫലം വരുന്നതുവരെ സ്വയം ക്വാറന്റൈനില്‍ തുടരണം. ഫലം പോസിറ്റീവ് ആയാല്‍ 10 ദിവസംകൂടി ഹോം ക്വാറന്റൈനില്‍ തുടരണം. രോഗലക്ഷണം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇത് ബാധകമാണ്.