അബുദാബി: ശനിയാഴ്ച യു.എ.ഇയുടെ പല ഭാഗങ്ങളിലും കനത്ത മൂടല്മഞ്ഞിന് സാധ്യത. ദൂരക്കാഴ്ച കുറയ്ക്കുന്ന രീതിയില്‍ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടം ദേശിയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കി.
ദുബൈ-അല്‍ ഐന്‍ റോഡ്, ദുബൈയിലെ നസ്വ, ലാഹ്ബാബ്, അല്‍ ലിസൈലി, ഷാര്‍ജയിലെ മദാം, അല്‍ ഫയാഹ്, അല്‍ ദൈദ് എന്നിവിടങ്ങളില്‍ കടുത്ത മൂടല്മഞ്ഞിന് സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയുന്നതുമൂലം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.