യു.എസില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. വാക്‌സിനേഷന്റെ പ്രാഥമിക ഘട്ടമെന്ന നിലയില്‍ തിരഞ്ഞെടുത്ത ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങി.
യു.എസില്‍ കോവിഡ് മരണ നിരക്ക് 3,00,000 കവിഞ്ഞ തിങ്കളാഴ്ച്ച തന്നെയാണ് വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചത്. 108 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച സ്പാനിഷ് ഫഌവിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയധികം മരണ നിരക്ക് സൃഷ്ടിച്ച മറ്റൊരു പകര്‍ച്ചവ്യാധി ഉണ്ടാകുന്നതെന്ന് ഡോ.അന്തോണി ഫൗസി അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ച പോലെ വാക്‌സിന്‍ വിതരണം അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നാല്‍ മാസാവസാനം 20 ദശലക്ഷം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.