കോവിഡ് 19 ബിസിനസ്സുകളെ സാരമായി ബാധിച്ചപ്പോൾ ലക്ഷകണക്കിന് ആളുകൾക്ക് അവരുടെ ജോലിയും വരുമാനവും നഷ്ടപ്പെട്ടു. പല കമ്പനികളും ശമ്പളം വലിയ തോതിൽ വെട്ടിക്കുറച്ചു. നഷ്ടപ്പെട്ടതിനെ കുറിച്ച് ആലോചിച്ചിരുന്ന് സമയം കളയാതെ കരിയറിൽ മുന്നേറാൻ അടുത്തതായി എന്ത് ചെയ്യണമെന്നാണ് ആലോചിക്കേണ്ടതെന്ന് ദുബായിൽ ടെക്‌നോളജി ഇവാൻഞ്ചലിസ്റ്റും, സെർട്ടിഫൈഡ് കരിയർ കോച്ചും മലയാളിയുമായ റെജിദ് കാദർ പറയുന്നു.
ഒരാൾക്ക് തന്റെ കരിയറിനെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടാക്കാനും, ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കൃത്യനിഷ്ടയോടെ എന്തൊക്കെ ചെയ്യണം എന്ന് കണ്ടെത്താൻ പ്രായോഗികമായി സഹായിക്കുന്നതിനാണ് സ്മാർട്ട് കരിയർ പ്ലാനർ ( Smart Career Planner ) എന്ന പുസ്‌തകം റെജിദ് പ്രസിദ്ധീകരിച്ചത്. വ്യക്തമായ ലക്ഷ്യങ്ങൾ ഇല്ലാത്തതുക്കൊണ്ടും ശരിയായ പരിശീലനം ലഭിക്കാത്തതുകൊണ്ടും ഒരേ തസ്തികയിൽത്തന്നെ വർഷങ്ങളോളം ജോലി ചെയ്യുന്ന നിരവധി പേരുണ്ട് . അത്തരത്തിലുള്ള ആളുകൾക്കും ഉപകാരപ്രദമാകുന്നതാണ് തൻ്റെ സ്മാർട്ട് കരിയർ പ്ലാനർ എന്ന് റെജിദ് പറയുന്നു.
സ്വന്തം കരിയർ പ്ലാനിന്റെ മാർഗരേഖ ഉണ്ടാക്കുന്നതിൽ തുടങ്ങി, കൃത്യമായ ലക്ഷ്യങ്ങൾ നിർവചിച്ചുകൊണ്ട് ഓരോ ദിവസവും ലക്ഷത്തിലേക്കുള്ള പുരോഗതി വിലയിരുത്തി, കരിയർ സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള നിരവധി പ്രായോഗിക നിർദേശങ്ങൾ അടങ്ങിയതാണ് സ്മാർട്ട് കരിയർ പ്ലാനർ. ഈ പുസ്‌തകം വായിക്കുന്ന വ്യക്തിക്ക് അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉടനെത്തന്നെ പ്രയോഗികകമായി നടപ്പാക്കാൻ സാധിക്കും എന്നതാണ് സ്മാർട്ട് കരിയർ പ്ലാനർ എന്ന പുസ്‌തകത്തെ വ്യത്യസ്തമാക്കുന്നത് എന്ന് റെജിദ് അവകാശപ്പെടുന്നു.
കരിയറിലെ ലക്ഷ്യം നേടാനായി എന്താണ് പ്രധാനമായും ചെയ്യേണ്ടത് എന്നാണ് ഈ പുസ്തകം പറയുന്നത് ?
റെജിദ് : “കരിയറിലെ ലക്ഷ്യം നേടാനായി ഒന്നല്ല നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യമായി അതിന് വേണ്ടി സ്വയം തയ്യാറെടുക്കുക എന്നതാണ് പ്രധാനം. ലക്ഷ്യത്തിൽ എത്തണമെങ്കിൽ നല്ല പരിശ്രമവും പ്രതിബദ്ധതയും വേണം. സമർപ്പണമനോഭാവത്തോടെ ഓരോ ദിവസവും കഠിനാധ്വാനം ചെയ്യാനുള്ള ദൃഢനിശ്ചയം എടുക്കണം. ഇങ്ങനെ ചെയ്താൽ ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന കാര്യത്തിൽ സംശയമില്ല.”
ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ എങ്ങനെ ഉപകാരപ്പെട്ടു?
റെജിദ് : “2011 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ യു.കെ, മിഡിൽ ഈസ്റ്റ് , ഇന്ത്യ എന്നീ രാജ്യങ്ങളിലെ പ്രശസ്തരായ കരിയർ കോച്ചുകളുടെ കോച്ചിങ് പരിപാടികളിൽ ഞാൻ പങ്കെടുത്തു. സ്വന്തം കഴിവുകളെ വ്യക്തമായി മനസിലാക്കാനും ലക്ഷ്യങ്ങളിൽ കൃത്യത വരുത്താനും ഇത് സഹായിച്ചു. അതിനുശേഷം ദുബായിൽ ജോലി കണ്ടെത്തി. 2016 – ൽ “Step By Step Process For Career Success” എന്ന ആദ്യത്തെ കരിയർ പ്ലാനർ തയ്യാറാക്കിയ ശേഷം എന്റെ കരിയറിൽ തന്നെ അത് പ്രാവർത്തികമാക്കി. വലിയ മാറ്റങ്ങളാണ് എന്റെ കരിയറിൽ പിന്നെ സംഭവിച്ചത്. അങ്ങനെ 2018 – ൽ സ്മാർട്ട് കരിയർ പ്ലാനർ എന്ന പുസ്‌തകം എഴുതാനുള്ള തീരുമാനമെടുത്തു. രണ്ടു വർഷത്തെ അധ്വാനത്തിന് ശേഷമാണ് പുസ്‌തകം പ്രസിദ്ധീകരിക്കാൻ സാധിച്ചത്. എന്റെ കരിയറിലെ വിജയങ്ങൾ തന്നെയാണ് ഈ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ചെയ്താൽ വിജയം ഉറപ്പാണ് എന്ന് പറയുന്നതിനുള്ള കാരണം.”
എന്തുകൊണ്ടാണ് റെജിദ് തന്റെ കരിയർ സ്ട്രാറ്റജി ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചത്?
റെജിദ് : “മറ്റുള്ളവരെ വിജയിക്കാൻ സഹായിക്കുമ്പോഴാണ് എന്റെ വിജയം അർത്ഥവത്താകുന്നത് എന്നാണ് കരിയറിൽ മുന്നേറാൻ എന്നെ സഹായിച്ചവർ പഠിപ്പിച്ച പ്രധാന പാഠം. സ്മാർട്ട് കരിയർ പ്ലാനർ എനിക്ക് ഉപകാരപ്പെട്ടതുപോലെ മറ്റുള്ളവരുടെ വിജയത്തിനും കാരണമാകണമെന്ന് ആഗ്രഹിക്കുന്നു. ഇതാണ് ഈ പുസ്‌തകം പ്രസിദ്ധീകരിക്കാനുള്ള പ്രചോദനം നൽകിയത്.”
സ്മാർട്ട് കരിയർ പ്ലാനറിന്റെ പ്രധാന സവിശേഷതകൾ:
- കരിയറിലെ ലക്ഷ്യങ്ങൾ കൃത്യമായി നിർവചിക്കാനും, ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുമുള്ള സ്ട്രാറ്റജികൾ
- ഓരോ ആഴ്ചയിലും ചെയ്യേണ്ട കാര്യങ്ങളുടെ മുൻഗണന പ്ലാൻ ചെയ്യാം
- ഓരോ ആഴ്ചയിലുമുള്ള നിങ്ങളുടെ പുരോഗതി വിലയിരുത്താം
- ഹാബിറ്റ് പ്ലാനർ ( Habit Planner ) – കരിയറിൽ മാത്രമല്ല വ്യക്തിപരമായ ജീവിതത്തിൽ ആരോഗ്യപ്രദവും പോസിറ്റീവുമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രവർത്തികൾ പ്ലാൻ ചെയ്യാം
സ്മാർട്ട് കരിയർ പ്ലാനർ ആമസോൺ വഴി ഇന്ത്യയിലുള്ളവർക്ക് വാങ്ങാനുള്ള സൗകര്യം റെജിദ് ലഭ്യമാക്കിയിട്ടുണ്ട് – https://www.amazon.in/dp/1636069800/