2020-ലെ +2, NSQF, വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ പരീക്ഷഫലപ്രഖ്യാപനം വിദ്യാഭാസമന്ത്രി സി.രവീന്ദ്രനാഥ് നടത്തി.
നിരവധി സങ്കീർണതകളും ആശങ്കകളും നിറഞ്ഞ ഈ കാലഘട്ടത്തിലും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടുകൂടി വളരെ ഭംഗി ആയി നടന്ന ഈ പരീക്ഷ ഒരു വിജയം തന്നെയായി മാറി. ഈ പരീക്ഷകൾ വളരെ കാര്യക്ഷമമായി നടത്താൻ ശ്രമിച്ച 3 പരീക്ഷ സെക്രെട്ടറിമാരും അവരുടെ സ്റ്റാഫുകൾക്കും, NIC-ക്കും ഇതിനു നേതൃത്വം കൊടുത്ത കമ്മിഷ്ണർ ആയ പൊതുവിദ്യാഭാസ ഡയറക്ടർക്കും, സെക്രട്ടറിക്കും,വിദ്യാലയങ്ങളി 85.13%- മാണ് +2 റെഗുലർ സ്കൂൾ ഗോയിങ് വിദ്യാർത്ഥികളുടെ വിജയശതമാനം. പരീക്ഷയെഴുതിയ 3,75,655 കുട്ടികളിൽ 3,19,785 കുട്ടികൾ യോഗ്യത നേടി. സ്കൂൾ കേരള ഓപ്പൺ സ്കൂളിൽ പരീക്ഷ എഴുതിയ 49,245 വിദ്യാർത്ഥികളിൽ ഉപരിപഠനത്തിനു യോഗ്യത നേടിയവർ 21,490 വിദ്യാർത്ഥികൾ ആണ്. 43.64%-മാണ് വിജയം.
റെഗുലർ സ്കൂൾ ഗോയിങ് കോമ്പിനേഷൻ അടിസ്ഥാനത്തിൽ സയൻസ് – 88.62%, ഹ്യൂമാനിറ്റീസ് – 77.76%, കോമേഴ്സ് – 84.52%, ടെക്നിക്കൽ – 87.94%, കലാമണ്ഡലം – 98.75% വിജയവും കരസ്ഥമാക്കി.
സ്കൂൾ വിഭാഗം അനുസരിച് സർക്കാർ സ്കൂളുകളിൽ 82.19%-വും, എയ്ഡഡ് സ്കൂളുകൾ 88.01%-വും, അൺ എയ്ഡഡ് സ്കൂളുകളിൽ 81.33%-വും,സ്പെഷ്യൽ സ്കൂളുകളിൽ 100%- വും,ടെക്നിക്കൽ 87.94%-വും, കലാമണ്ഡലം 98.75% വിജയവും സ്വന്തമാക്കി. 89.02% വിജയത്തോടെ എറണാകുളമാണ് ഇത്തവണ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല. കാസർഗോഡാണ് വിജയശതമാനം കുറഞ്ഞ ജില്ല. 78.68%-മാണ് വിജയം. 114-സ്കൂളുകളാണ് ഇത്തവണ 100% വിജയം കരസ്ഥമാക്കിയിരിക്കുന്നത്. 18,510 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും A+ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ 234 കുട്ടികൾ ആണ് 1200-ൽ 1200 സ്വന്തമാക്കിയത്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ A+ ഗ്രേഡിന് അർഹരായത്.
തിരുവനന്തപുരം പട്ടത്തുള്ള സെൻറ് മേരീസ് എച്ച്.എസ്സ്.എസ്സ് ആണ് ഈ വർഷം കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂൾ. ഗവണ്മെന്റ് രാജാസ് എച്ച്.എസ്.എസ്. മലപ്പുറം ആണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സർക്കാർ സ്കൂൾ. 3733 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ NSQF-ൽ 2755 കുട്ടികൾ ഉപരിപഠനത്തിന് അർഹരായി. 73.02 ആണ് വിജയ ശതമാനം. ആകെ 66 സ്കൂളുകളിൽ നിന്നും പരീക്ഷയെഴുതിയതിൽ 2 സ്കൂളുകൾ ആണ് 100% വിജയം കരസ്ഥമാക്കിയത്. 12 വിദ്യാർത്ഥികൾ ആണ് എല്ലാ വിഷയത്തിനും A+ നേടിയവർ.
വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ കണ്ടിന്യൂസ് ഇവാൽയൂേഷൻ ആൻഡ് ഗ്രേഡിംഗ് റി വൈസ് കം മോഡുലാർ സ്ക്കിമിൽ പ്രൈവറ്റ് വിഭാഗത്തിൽ പാർട്ട് 1-ലും,2-ലും,50% വും പാർട്ട് 3-ൽ 43.37% പേരും യോഗ്യത നേടി. പാർട്ട് 1-ലും,2-ലും,3-ലും ഏറ്റവും ഉയർന്ന വിജയശതമാനം 83.98 ആണ്. വയനാട് ജില്ലയാണ് ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലാണ് വിജയ ശതമാനം ഏറ്റവും കുറവ്.
10 സർക്കാർ സ്കൂളുകളിലും 8 എയ്ഡഡ് സ്കൂളുകളിലും പാർട്ട് 1-ലും,2-ലും 100% വിജയം നേടിയപ്പോൾ 7 സർക്കാർ സ്കൂളുകളും, 4-എയ്ഡഡ് സ്കൂളും പാർട്ട് 1-ലും,2-ലും,3-ലും 100% വിജയം കൈവരിച്ചു.
ഈ വർഷം മുതൽ ഹയർ സെക്കണ്ടറി സെർട്ടിഫിക്കറ്റുകളിൽ സമഗ്രമായ ചിലമാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുട്ടിയുടെ ഫോട്ടോ ജനന തിയ്യതി, പിതാവിന്റെയും മാതാവിന്റെയും പേര് എന്നിവയുൾപ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
ഒന്നാംവർഷ വിദ്യാർത്ഥികളുടെ മൂല്യനിർണയം പൂർത്തിയായെന്നും ഈ മാസം തന്നെ റിസൾട്ട് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
|
|