കേന്ദ്രം അനുവദിച്ച ഇളവുകൾ

നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്ത് ലോക്ക് ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടി. റെഡ്. ഓറഞ്ച്, ഗ്രീൻ സോണുകൾക്ക് കേന്ദ്രം അനുവദിച്ച ഇളവുകളുടെ വിശദാംശങ്ങൾ

വൈകുന്നേരം ഏഴുമണി മുതൽ രാവിലെ ഏഴുമണി വരെ ആരും പുറത്തിറങ്ങരുത്. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതരരോഗങ്ങളുള്ളവർ,10 വയസ്സിന് താഴെയുള്ളവർ എന്നീ വിഭാഗക്കാർ ആശുപത്രി ആവശ്യങ്ങൾ പോലെയുള്ള അടിയന്തരകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. നിർദേശം എല്ലാ സോണുകൾക്കും ബാധകമാണെന്നും കേന്ദ്രം നിർദേശിച്ചു. കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത നിയന്ത്രിതമേഖലകൾ ഒഴികെ എല്ലാ സോണുകളിലും ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഒ.പി പ്രവർത്തിക്കാം. സാമൂഹിക അകലം, മാസ്ക് തുടങ്ങിയ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

നിയന്ത്രിത മേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം തുടരും. പ്രവേശനം, തിരികെ പോക്ക് എന്നിവയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കും. അത്യാവശ്യം സാഹചര്യത്തിൽ അല്ലാതെ ഇവിടെനിന്നും യാത്ര അനുവദിക്കില്ല. നിയന്ത്രിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നവരുടെയും പുറത്തുപോകുന്നവരുടെയും വിവരണങ്ങൾ ശേഖരിക്കും.

👉 അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് വിലക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കിൽ ആവാം.
👉 മെട്രോ റെയിൽ സർവീസുകൾക്ക് വിലക്ക്
👉 മെഡിക്കൽ ആവശ്യങ്ങൾക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അല്ലാതെയുള്ള വ്യക്തികളുടെ അന്തർസംസ്ഥാന യാത്രക്ക് നിരോധനം.
👉 സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രെയിനിങ്-കോച്ചിങ് സെന്ററുകൾ തുടങ്ങിയവയെല്ലാം അടച്ചിടണം. ഓൺലൈൻ ക്ലാസുകൾക്ക് അനുമതി.
👉 സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സ്കുകൾ, സ്വിമ്മിങ്പൂൾ, വിനോദ പാർക്കുകൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, അസംബ്ലി ഹാൾ, തുടങ്ങിയ സ്ഥലങ്ങൾ അടച്ചിടണം.
👉 എല്ലാ സാമൂഹിക/കായിക/ വിനോദ/ പഠന/ സാംസ്കാരിക/ മത ചടങ്ങുകൾക്കും നിരോധനം.
👉 പൊതുജനം കൂടുന്ന എല്ലാ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും അടഞ്ഞു കിടക്കും.
👉 എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി എയർ ആംബുലൻസ്, മറ്റു മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വിമാനസർവീസുകൾ എന്നിവക്ക് ഇളവ്.

റെഡ് സോണുകൾക്കുള്ള നിയന്ത്രണങ്ങൾ

👉 സൈക്കിൾ റിക്ഷ, ഓട്ടോറിക്ഷ, ടാക്സി, കാബ്, അന്തർ ജില്ലാ ബസ് സർവീസ്, ബാർബർ ഷോപ്പുകൾ, സ്പാ സലൂൺ എന്നിവയ്ക്കുള്ള നിരോധനം തുടരും.
👉 റെഡ് സോണുകളിൽ അത്യാവശ്യകാര്യങ്ങൾക്ക് വാഹനഗതാഗതത്തിന് അനുമതി. നാല് ചക്രവാഹനങ്ങളിൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം, ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രമേ അനുമതി ഉള്ളൂ.
👉 റെഡ് സോണുകളിലുൾപ്പെടുന്ന നഗരപ്രദേശങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലകൾ, കയറ്റുമതി കേന്ദ്രങ്ങൾ, ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് എന്നിവ്ക്ക് അനുമതി. മരുന്നുകൾ, ഫാർമ ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാം. ഐ.ടി ഹാർഡ് വെയർ നിർമാണ യൂണിറ്റ്, ജൂട്ട് വ്യവസായ യൂണിറ്റ്, പാക്കേജിങ് മെറ്റീരിയിലുകളുടെ നിർമാണം എന്നിവയ്ക്ക് അനുമതി ഉണ്ട്.
👉 റെഡ് സോണുകളിലുൾപ്പെട്ട ഗ്രാമപ്രദേശങ്ങളിൽ എല്ലാ വ്യവസായ പ്രവർത്തനങ്ങളും ആരംഭിക്കാം.
👉 നഗരപ്രദേശങ്ങളിൽ പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനത്തിന് അനുമതി. തൊഴിലാളികളെ പുറത്തുനിന്നും കൊണ്ടുവരാൻ അനുമതി ഇല്ല.
👉 റെഡ് സോണിൽ ഉൾപ്പെട്ട നഗരപ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കാം. മാളുകൾ, ഷോപ്പിങ് കോംപ്ലക്സ്, അവശ്യസാധനങ്ങൾ അല്ലാത്തവ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് അനുമതി ഇല്ല.
👉 അവശ്യസാധനങ്ങൾക്ക് മാത്രം ഈ-കൊമേഴ്സ് സർവീസ് അനുവദിക്കും
👉 ഗ്രാമപ്രദേശങ്ങളിൽ ഷോപ്പിങ് മാളുകൾക്കൊഴികെ എല്ലാ കടകൾക്കും തുറന്നുപ്രവർത്തിക്കാം. എല്ലാ സ്ഥലത്തും സാമൂഹിക അകലം ഉറപ്പുവരുത്തണം.
👉 ഗ്രാമപ്രദേശങ്ങളിൽ എല്ലാ നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിക്കാം.
👉 സ്വകാര്യസ്ഥാപനങ്ങൾ 33% ജീവനക്കാരോടെ തുറന്നുപ്രവർത്തിക്കാം. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം ഉപയോഗപ്പെടുത്തണം.
👉 ഡെപ്യൂട്ടി സെക്രട്ടറി തലം മുതൽ മുകളിലോട്ട് തസ്തികകളിലുള്ള സർക്കാർ ജീവനക്കാർ ഓഫീസിലെത്തണം. മറ്റുള്ള ജീവനക്കാരുടെ എണ്ണം 33% ക്രമീകരിക്കുക. പ്രതിരോധം, സുരക്ഷാസർവീസുകൾ, ആരോഗ്യം-ക്ഷേമകാര്യം, പോലീസ്, ജയിൽ, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, അഗ്നിസുരക്ഷ, ദുരന്തനിവാരണം, എൻഐസി, കസ്റ്റംസ്, എഫ്സിഐ, എൻസിസി, എൻവൈകെ, മുൻസിപ്പൽ സർവീസ് എന്നിവ യാതൊരു തടസ്സവും കൂടാതെ തുടരും.

ഓറഞ്ച് സോണിലെ നിയന്ത്രണങ്ങളും ഇളവുകളും

👉 ബസുകൾക്ക് വിലക്ക്
👉 നാല് ചക്രവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ പരമാവധി രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബൈക്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം.
👉 ഡ്രൈവർക്ക് പുറമേ ഒരു യാത്രക്കാരനെ മാത്രം ഉൾക്കൊള്ളിച്ചുള്ള ടാക്സി, കാബ് സർവീസുകൾക്ക് അനുമതി.

ഗ്രീൻ സോൺ ഇളവുകൾ / നിയന്ത്രണങ്ങൾ

👉 രാജ്യവ്യാപകമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അല്ലാത്ത എല്ലാ കാര്യങ്ങൾക്കും സേവനങ്ങൾക്കും പ്രവർത്തനാനുമതി
👉 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് ജില്ലയ്ക്കുള്ളിൽ ബസ് സർവീസുകൾ നടത്താം.
50% ബസുകൾ ഉൾപ്പെടുത്തി ബസ് ഡിപ്പോകൾ പ്രവർത്തിക്കാം