മുഖമേതായാലും മാസ്ക് മുഖ്യം: ബോധവത്കരണ വീഡിയോയുമായി കേരള പോലീസ്

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മാസ്കും ഗ്ലൗസും ധരിക്കുന്നതിന് വിമുഖത കാണിക്കേണ്ട എന്ന ആശയം ഉയർത്തി  കേരള പോലീസ് തയ്യാറാക്കിയ  ബോധവത്കരണ വീഡിയോ ശ്രദ്ധേയമാകുന്നു.  മുഖമേതായാലും മാസ്ക് മുഖ്യമെന്ന പേരിലാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

സംഭാഷണങ്ങൾ ഇല്ലാതെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ ബോധവത്കരണ വീഡിയോ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ദീപു കരുണാകരനാണ്.

ഒരു കഥാപാത്രം മാത്രം ഉള്ള വിഡിയോയിൽ രാജേഷ് ജയകുമാരൻ പാച്ചല്ലൂരാണ് അഭിനയിച്ചിരിക്കുന്നത്.