കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വർണപണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വർണപണയത്തിൻമേൽ മൂന്നുശതമാനം പലിശക്ക് ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. ഇൻഷുറൻസ് അപ്രൈസൽ, പ്രോസസ്സിങ് ചാർജുകൾ ഈടാക്കാത്ത ഈ വായ്പയുടെ കാലാവധി നാലുമാസമാണെന്നും അദ്ദേഹം അറിയിച്ചു.
നോർക്കയും കസ്റ്റംസുമായി യോജിച്ച് അവശ്യ മരുന്നുകൾ വിദേശത്ത് എത്തിക്കുന്നതിന് ഇപ്പോൾ സംവിധാനമുണ്ട്. സേവനം ആവശ്യമുള്ളവർ നോർക്കയുമായി ബന്ധപ്പെട്ടാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.