ലുലു ഗ്രൂപ്പ് : 10 കോടി രൂപയ്ക്ക് പുറമെ ഒരു ലക്ഷം മാസ്കും

ഒരു ലക്ഷം മാസ്‌ക്കുകളാണ് ലുലു ഗ്രൂപ്പ് ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്തേക്ക്  എത്തിച്ചു നൽകിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാന്ദനാണ് മാസ്‌കുകള്‍ കൈമാറിയത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വലിയ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യവകുപ്പിന് ഏറെ സഹായകമാണ് ഇതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് 10 കോടി രൂപ ആദ്യമേ നൽകിയിരുന്നു. അതിനു പുറമെയാണ് ഒരു ലക്ഷം മാസ്കുകൾ കൂടി എത്തിച്ചു നൽകിയത്. വലിയ പ്രതിസന്ധി ഘട്ടത്തില്‍ ലുലു ഗ്രൂപ്പ് ചെയ്യുന്ന സേവനം വളരെ വിലപ്പെട്ടതാണെന്നും ശൈലജ ടീച്ചർ അറിയിച്ചു.