ഓർക്കുക, കോവിഡ് ബാധിതർ സുഖം പ്രാപിക്കുന്നുണ്ട്

കോവിഡ് 19 വൈറസിൽ നിന്ന് സുഖം പ്രാപിക്കാൻ സാധിക്കും. പുതിയ കൊറോണ വൈറസ് ജീവന് ഉപദ്രവകാരി അല്ല എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ റിപ്പോർട്ടുകൾ പറയുന്നു.

കോവിഡ് ബാധിതരിൽ ഭൂരിഭാഗം ആളുകൾക്കും സുഖം പ്രാപിക്കാനും വൈറസ് ബാധയിൽ നിന്നും മുക്തി നേടാനും സാധിക്കും. വൈറസ് ബാധയേറ്റാൽ രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടനെ ചികിത്സ തേടുക. പക്ഷേ ആദ്യം ആരോഗ്യവകുപ്പിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുക. ഓർക്കുക കോവിഡ് ബാധിതർ സുഖം പ്രാപിക്കുന്നുണ്ട്. ഹൃദ്രോഗം, ശ്വാസതടസം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് കോവിഡ് ഉപദ്രവകാരി ആയി മാറുന്നതും മരണം സംഭവിക്കുന്നതും. 10 സെക്കന്റോ അതിലധികമോ അസ്വസ്ഥതകൾ ഒന്നും ഇല്ലാതെ ശ്വാസമടക്കി പിടിക്കാൻ സാധിച്ചാൽ നിങ്ങൾ കൊറോണ വൈറസ് ബാധിതരല്ല എന്ന് പറയാൻ പറ്റില്ല. കോവിഡ് സ്ഥിരീകരിക്കുന്നതിന് സ്രവ പരിശോധനയാണ് നടത്തേണ്ടത്.

ഞാൻ എന്തൊക്കെ ചെയ്യാൻ പാടില്ല?

  • പുകവലിയും മദ്യപാനവും ശരീരത്തിലെ വൈറസിനെ നശിപ്പിക്കില്ല, എന്നാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് തീർച്ച.
  • ഒരു സമയം ഒന്നിലധികം മാസ്കുകൾ ധരിക്കേണ്ടതില്ല
  • ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് വൈറസിനെ നശിപ്പിക്കില്ല. നിലവിൽ വൈറസിനെതിരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല

ഫലപ്രദമായ വാക്സിനുകളെ പറ്റിയും പ്രത്യേക മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയെ പറ്റിയുള്ള പരിശോധനകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കോവിഡിനെ പ്രതിരോധിക്കാനും ചികിത്സിക്കാനുമുള്ള വാക്സിനുകളും മരുന്നുകളും വികസിപ്പിക്കുന്നതിന് സമാനമായ പരിശ്രമം നടത്തുന്നുണ്ടെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വ്യക്തമാക്കി.

കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നതും, കൈമുട്ടുകൾക്കിടയിൽ ചുമക്കുകയും തുമ്മുകയും ചെയ്യുന്നതും, ശാരീരിക അകലം പാലിക്കുന്നതും വൈറസിന്റെ വ്യാപനത്തെ തടയും.