തലസ്ഥാനത്ത് മൂന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജനങ്ങൾക്ക് അതീവ ജാഗ്രത നിർദേശവുമായി ജില്ലാ ഭരണകൂടം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പൊതു ചടങ്ങുകൾ മാറ്റണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ബീച്ചുകളും മാളുകളും ജിംനേഷ്യങ്ങളും ബ്യുട്ടി പാർലറുകളും അടയ്ക്കാനും നിർദേശം നൽകി. ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റി വെക്കണമെന്നും രോഗ ലക്ഷണമുള്ളവർ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുതെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
പലരും നിരീക്ഷണം പാലിക്കുന്നില്ലെന്നും വർക്കലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ നിർദേശിച്ചു. വർക്കലയിൽ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ വിനോദ സഞ്ചാരി നിർദേശങ്ങൾ പാലിക്കാതെ 15 ദിവസത്തോളം പുറത്ത് ഇടപഴകിയിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും ഇതുവരെ ലഭിച്ചട്ടില്ല. ഇയാളുടെ സമ്പർക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്കരമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.