ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി, പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് മൊത്തം 13,74,000 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. കോവിഡ് ബാധിത മേഖലകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും മുൻകരുതലുമായി സർക്കാർ.
നിരീക്ഷണത്തിലുള്ള കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സൗകര്യം പരീക്ഷ കേന്ദ്രങ്ങളിൽ സജ്ജമാക്കും. രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് പിന്നീട് സേ പരീക്ഷ എഴുതാവുന്നതുമാണ്. പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് അതീവ ജാഗ്രത പുലർത്തുന്നത്. കുട്ടികൾ സംഘം ചേരുന്നത് പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശം ഉണ്ട്.