മക്കൾ മൻട്രം ഭാരവാഹികളുടെ അടിയന്തിര യോഗം രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ വെച്ച് നടന്നു. രാഷ്ട്രീയപാർട്ടിയും നയവും ഉടനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്നും രാഷ്ട്രീയം നന്നാകാതെ പാർട്ടികൾ വന്നതുകൊണ്ട് കാര്യമില്ലെന്നും രജനികാന്ത് യോഗത്തിൽ വ്യക്തമാക്കി. മാറ്റം ജനങ്ങളുടെ മനസുകളിൽ കൂടി ഉണ്ടാകണമെന്നും രജനികാന്ത് പറഞ്ഞു.
രജനികാന്ത് രൂപീകരിക്കുന്ന പാർട്ടിയിൽ 65 % പദവികളും യുവാക്കൾക്ക് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെയുള്ളവരെ പാർട്ടിയിലേക്ക് കൊണ്ടുവരും. രാഷ്ട്രീയം ജനങ്ങളിൽ മാറ്റം കൊണ്ടുവരണമെന്നും സിസ്റ്റത്തിൽ തന്നെ മാറ്റം അനിവാര്യമാണെന്നും രജനികാന്ത് തുറന്നു പറഞ്ഞു.