രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്ത് തന്റെ പാര്‍ട്ടിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. രാവിലെ പത്തിന് കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം. മക്കള്‍ മന്‍ട്രത്തിന്റെ ജില്ലാ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.

പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നേയുള്ള ഒരുക്കങ്ങളെക്കുറിച്ചാവും യോഗത്തിലെ പ്രധാന ചര്‍ച്ച എന്നാണ് സൂചന. പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള പൊതുയോഗം, സംസ്ഥാന ജാഥ തുടങ്ങിയ അജണ്ടകളുമുണ്ടാകും. രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും എന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.