കോവിഡ് 19: കടുത്ത പ്രതിരോധ നടപടികളുമായി സർക്കാർ

വാർത്ത സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പങ്കുവെച്ച മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ

* ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകൾക്ക് മാർച്ച് മാസം അവധി പ്രഖ്യാപിച്ചു. എന്നാൽ എട്ട്, ഒൻപത് ക്ലാസ്സുകളിലെ പരീക്ഷകൾ അതീവ ജാഗ്രതയോടെ നടത്തും.

* പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ, അവധിക്കാല ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയ്ക്ക് മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു.

* ഉത്സവങ്ങളും, പെരുന്നാളുകളുമടക്കമുള്ള ആഘോഷങ്ങൾ  ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കാൻ മന്ത്രിസഭ യോഗം നിർദേശിച്ചു. ശബരിമല ദർശനത്തിനും നിയന്ത്രണം.

* വിവാഹ ചടങ്ങുകൾ മതപരമായ രീതിയിൽ ലളിതമായി നടത്താൻ അനുമതി ഉണ്ട്.

* സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കും.

* കോവിഡ് 19 സ്പർശനത്തിലൂടെ പകരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. സാനിറ്റൈസറുകളും മാസ്കുകളും നിർബന്ധമാക്കുക.

* ഈ മാസം നടത്താനിരുന്ന സർക്കാരിന്റെ പൊതു പരിപാടികളെല്ലാം മാറ്റിവെച്ചു.

* രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വയം സന്നദ്ധരായി മുൻകരുതലുകൾ എടുക്കണം. ഇത്തരക്കാർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക.

* വിമാനത്താവളങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്ത്തമാക്കും.

* പരിശോധന സംവിധാനം ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കൊളേജുകൾക്ക് സാമ്പിളുകൾ പരിശോധിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

* വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കുന്നതിനു യോഗത്തിൽ തീരുമാനമായി.

* വിദേശ പൗരന്മാർ കേരളത്തിലെത്തിയാൽ ഫോറിൻ രെജിസ്ട്രേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.

* സിനിമ തീയറ്ററുകളിലും നാടക ശാലകളിലും മാർച്ച് 31 വരെ ജനങ്ങൾ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

* സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും.