ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ 3 വയസുള്ള കുട്ടിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ കേരളത്തിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി. ഇറ്റലിയിൽ നിന്ന് ദുബായ് വഴി ശനിയാഴ്ച (മാർച്ച് 7) രാവിലെയാണ് ഈ കുടുംബം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് ഇവർ നേരെ ആശുപത്രിയിലേക്കാണ് പോയത്. വിമാനത്താവളത്തിൽ കുടുംബവുമായി അടുത്തിടപഴകിയവർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
EK 530 വിമാനത്തിലെ സഹയാത്രക്കാർ പരിശോധനയ്‌ക്കെത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.