കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാർ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. GoK Direct എന്നാണ് ആപ്ലിക്കേഷന്റെ പേര്. വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് മൊബൈൽ ആപ്പ് എന്ന് സർക്കാർ.
നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct എന്ന ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ലഭ്യമാകും. ഇന്റർനെറ്റ് ഇല്ലാത്ത ഫോണുകളിൽ ടെക്സ്റ്റ് മെസേജിലൂടെയും വിവരങ്ങൾ ലഭ്യമാകും. http://qkopy.xyz/prdkerala ലിങ്ക് വഴി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.