കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി ലോക രാജ്യങ്ങൾ. യൂറോപ്പിൽ നിന്നുള്ള യാത്രയ്ക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തി. 30 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുവൈറ്റ് വിമാനത്താവളങ്ങൾ കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചു. കുവൈറ്റിൽ രണ്ട് ആഴ്ചത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു.
ഇരുപത് രാജ്യങ്ങളിലായി ഇതുവരെ 4300 ലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിൽ വൈറസ് വ്യാപനം ഒരു പരിധിവരെ നിയന്ത്രണവിധേയം ആയിട്ടുണ്ട്. എന്നാൽ ചൈനക്ക് പുറത്തു രോഗവ്യാപനം ശക്തിയായിത്തന്നെ തുടരുകയാണ്. ഇറ്റലിയിൽ മരണസഖ്യയിൽ വീണ്ടും 31 % വർധന. ചൈന കഴിഞ്ഞാൽ ഇറ്റലി, ഇറാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.