കണ്ണൂര്‍: കോവിഡ് 19 രോഗബാധയില്‍നിന്നും കേരളത്തില്‍ ഒരാള്‍ കൂടി രോഗമുക്തനായി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലായിരുന്നയാളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആവുകയായിരുന്നു. ഇതോടെ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.
കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ഏക കേസായിരുന്നു ഇത്. ദുബൈയില്‍നിന്നും കണ്ണൂരില്‍ ഈ മാസം 13ന് എത്തിയ ഇയാളുടെ ആദ്യ പരിശോധനാഫലം തന്നെ പോസിറ്റീവ് ആയിരുന്നു. ഡിസ്ചാര്‍ജ് ആയശേഷം 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാനാണ് ഇയാളോട് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.