എസി സര്‍വ്വീസ് എളുപ്പമാക്കാന്‍ മെക്കാനിക് ആപ്പ്

കോഴിക്കോട്: ചൂട് കൂടുന്നതിനൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും എയര്‍ കണ്ടീഷനറുകള്‍ വ്യാപകമാകുന്നതിനു പിന്നാലെ എസി സര്‍വീസിംഗ് എളുപ്പമാക്കാനുള്ള ആപ്പ് വിപണിയിലെത്തി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ കൂളിംഗ് ടെക്നോളജിയാണ് എസി മെയിന്റനന്‍സിനും സര്‍വീസിംഗിനുമുള്ള ടെക്നിഷ്യന്മാരെ പടിവാതില്‍ക്കലെത്തിക്കുന്ന സേവനവുമായി എസി മെക്കാനിക് ആപ്പുമായെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് സേവനം നല്‍കുന്നത്.

കേരളത്തില്‍ ഇതാദ്യമായാണ് എസി സര്‍വീസിംഗിനായി ആപ്പ് എത്തിയിരിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ലഭ്യമായ ഈ സേവനം പുതിയ എസി വാങ്ങുന്നതിനും ഉപയോഗിക്കാം. കഴിഞ്ഞ 35-ഓളം വര്‍ഷമായി യുഎഇയില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന അല്‍ അസ്സാല
എസി കോണ്‍ട്രാക്റ്റിംഗിന്റെ കേരളത്തിലെ സംരംഭമാണ് എച്ച് ആര്‍ കൂളിംഗ് ടെക്നോളജി. വീടുകള്‍ക്കു പുറമെ ഓഫീസുള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഈ ആപ്പിലൂടെ കമ്പനി സേവനമെത്തിക്കുന്നുണ്ട്. ഗൂഗ്ള്‍ പ്ലേസ്റ്റോര്‍, ആപ്പ്ള്‍ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് എസി മെക്കാനിക് എന്ന ഈ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് വെര്‍ഷനുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്