ആദായ നികുതി രണ്ട് തരം. ഇളവുകൾ ഉപേക്ഷിക്കുന്നവർക്ക് മാത്രം പുതിയ നിരക്ക് ബാധകമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 5 ലക്ഷം വരെയുള്ള വരുമാനക്കാർ നികുതി അടക്കണ്ടതില്ല. മുൻ വർഷ നികുതി പ്രകാരം 5 ലക്ഷം മുതൽ 7.5 ലക്ഷം വരെയുള്ള വരുമാനക്കാർക്ക് 20 ശതമാനമായിരുന്നു നികുതി ചുമത്തിയിരുന്നത് എന്നാൽ പരിഷ്കരിച്ച നികുതി നിരക്ക് പ്രകാരം ഇനി 10 ശതമാനം നികുതി അടച്ചാൽ മതി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 20 ശതമാനത്തിൽ നിന്നും 15 % ആക്കി. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 20% ഉം 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 25% ഉം ആണ് നികുതി.15 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്ക് 30 % ആണ് നികുതി.
ഉല്പാദന മേഖലയിൽ നിലവിലുള്ള കമ്പനികളുടെ നികുതി 22% ആയി കുറച്ചു. പുതിയ കമ്പനികൾ 15% മാത്രം നികുതി അടച്ചാൽ മതി. ധർമ്മസ്ഥാപനങ്ങളുടെ നികുതി പൂർണമായി നീക്കം ചെയ്തു.
ഇളവുകൾ ഉപേക്ഷിക്കുന്നവർ മാത്രമാണ് പുതിയ നികുതി നിരക്കുകൾക്ക് അർഹരാവുക. നിലവിൽ ഇളവുകൾ ഉൾപ്പെടെ 5 ലക്ഷം വരെ നികുതി ഒഴിവ് ലഭ്യമാണ്. ഇളവുകളിൽ എഴുപതോളം എണ്ണം ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്.