ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീളുന്നതിനിടെ സഖ്യ നീക്കത്തിനെതിരെ ബിജെപി വീണ്ടും രംഗത്ത്. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്നുള്ള ത്രികക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാകുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ഈ മൂന്ന് പാര്‍ട്ടികളും മൂന്ന് ആശയങ്ങള്‍ പിന്തുടരുന്നവരാണ്. അതിനാല്‍ തന്നെ ഇവര്‍ മൂവരും ഉള്‍പ്പെട്ട സര്‍ക്കാരാണ് രൂപീകരിക്കപ്പെടുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ ഇന്ന് വൈകിട്ട് നടക്കാനിരിക്കെയാണ് ഗഡ്കരിയുടെ പരിഹാസം കലര്‍ന്ന വാക്കുകള്‍.