ഹൈദരാബാദ്: തെലങ്കാനയിലെ കാഞ്ചിഗുദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വന്നത്. അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ലിംഗപള്ളി- ഫലക്‌നുമ എംഎംടിഎസും കര്‍ണൂല്‍- സെക്കന്തരാബാദ് ഹുന്‍ട്രി ഇന്റര്‍സിറ്റി എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റത്. ഒരു ട്രെയിനിലെ ലോക്കോ പൈലറ്റിനെ എന്‍ജിന്‍വെട്ടിപ്പൊളിച്ചാണ് പുറത്തെടുക്കാനായത്. സിഗ്‌നല്‍ സംവിധാനത്തിലുണ്ടായ പിഴവാണ് അപകടത്തിനു കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.