സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍വജന സ്‌കൂളിലെ പ്രിന്‍സിപ്പളിനും ഹെഡ്മാസ്റ്റര്‍ക്കും സസ്പെന്‍ഷന്‍. വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. ഇതുസംബന്ധിച്ച് കൂടുതല്‍പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ പി.ടി.എ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ, വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിനിടെയാക്കി. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി,എ.ഐ.എസ്.എഫ് എന്നീ സംഘടനകള്‍ സമരവുമായി വയനാട് കളക്ടറേറ്റിലെത്തി. എസ്.എഫ്.ഐ, കെ.എസ്.യു മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തിയത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവര്‍ത്തകരെ പൊലീസ് പുറത്താക്കി.സ്‌കൂള്‍ പി.ടി.ഐ. പിരിച്ചുവിടണമെന്ന എസ്.എഫ്.ഐയുടെ ആവശ്യം ഡി.ഡി.ഇ. അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുന്നതായി എസ്.എഫ്.ഐ. നേതൃത്വം അറിയിച്ചു.