ശബരിമലയില്‍ പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എസ്.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ കോഴിക്കോട് സ്വദേശി ബിജുവാണ് മരിച്ചത്.

മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെയാണ് സംഭവം. സന്നിധാനത്ത് സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനായിരുന്നു ബിജു. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നടതുറക്കും.