തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് ജോസ്. കെ മാണി പോകുന്നത്; പി.ജെ ജോസഫ്

തിരുവനന്തപുരം: ജോസ് കെ മാണിയെ വിമര്‍ശിച്ച് പി.ജെ ജോസഫ്. ജോസ് കെ മാണി തെറ്റില്‍നിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ ഞങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ ചിഹ്നം വേണ്ട, അല്ലാതെ ജയിച്ചു കൊള്ളാം എന്നു പറഞ്ഞ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരുമെന്ന കട്ടപ്പന സബ് കോടതിവിധിയോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു ജോസഫ്. കേരളാ കോണ്‍ഗ്രസിലേക്ക് എല്ലാവരും മടങ്ങിവരികയാണ്. കേരളാ കോണ്‍ഗ്രസ് എം ഒന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.