വാളയാര്‍ കേസ്; സിബിഐ അന്വേഷണമില്ല; വിധി റദ്ധാക്കിയാല്‍ പുനരന്വേഷണത്തിന് സാധ്യത

കൊച്ചി: വാളയാര്‍ കേസില്‍ പുനരന്വേഷണത്തിനുള്ള ഹര്‍ജി തളളി ഹൈക്കോടതി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂയെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ടെന്നും ഈ വിധി റദ്ദാക്കിയാല്‍ മാത്രമേ പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകനും കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേ സമയം കേസില്‍ സര്‍ക്കാരിനും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കും ആവശ്യമെങ്കില്‍ പോക്‌സോ കോടതിയില്‍ അപ്പീല്‍ പോകാമല്ലോയെന്നും ഇതിന് നിയമ സാധുതയുണ്ടെന്നും കോടതി ചോദിച്ചു. അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ്ജ് വട്ടുകുളമാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.ഇത്തരത്തിലൊരു ഹര്‍ജി ഇപ്പോല്‍ നല്‍കുന്നത് എന്തിനാണെന്നും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ ഹര്‍ജിയെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിക്കുകയും ചെയ്തു.