മലപ്പുറം ആള്‍ക്കൂട്ടാക്രമം; യുവാവിന്റെ കാമുകി വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍

ള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവിന്റെ കാമുകിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം പുതുപ്പറമ്പ് സ്വദേശി ഷാഹിറാണ് ആള്‍ക്കൂട്ടാക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെയാണ് ഷാഹിറിന്റെ കാമുകിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുവതിയുടെ ബന്ധുക്കളാണ് ഷാഹിറിനെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ മുന്‍പ് ആരോപിച്ചിരുന്നു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. യുവാവിന്റെ ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഡോക്റ്റര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി.