റിസോര്‍ട്ട് രാഷ്ട്രീയം പയറ്റാന്‍ മഹാരാഷ്ട്ര; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം

മുംബൈ: നിലവിലെ സംഭവവികാസങ്ങള്‍ക്കു പിന്നാലെ മഹാരാഷ്ട്ര റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്കായിരിക്കും എംഎല്‍എമാരെ മാറ്റുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നിലെത്തിക്കാനും നീക്കം നടക്കുന്നുണ്ട്.

അതേസമയം, വിമത എംഎല്‍എമാരെ മാറ്റാന്‍ ബിജെപിയും ശ്രമിക്കുകയാണ്. എന്‍സിപിയില്‍നിന്നുള്ള 13 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.