ശബരിമല കേസില്‍ ഇപ്പോഴും വ്യക്തത വരാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേവസ്വം, നിയമ മന്ത്രിമാര്‍ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സെപ്റ്റംബര്‍ 28ല്‍ വന്ന വിധി അപ്രസക്തമാണ്. സര്‍ക്കാര്‍ കൂടുതല്‍ അവധാനതയോടെ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്റ്റേ ഇല്ലെന്ന വാദം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൂര്‍വ്വസ്ഥിതി തുടരാനായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയെ സമീപിക്കണം. അന്തിമ വിധി ഉണ്ടാകും വരെ പൂര്‍വ്വസ്ഥിതി തുടരാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയോട് അവശ്യപെടണം. മുഖ്യമന്ത്രിയുടെ ഉറ്റ അനുനായിയെ ദേവസ്വം അധ്യക്ഷന്‍ ആക്കിയത് കൊണ്ട് ശബരിമലയിലെ പ്രശ്‌നം അവസാനിക്കില്ലെന്നും സര്‍ക്കാര്‍ വരുത്തിവച്ചതാണ് യുവതീപ്രവശന വിധിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.