മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസിന്റെ ചുമതലയിലുണ്ടായിരുന്ന ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. മഞ്ചിക്കണ്ടിയില്‍ വെടിവയ്പു നടക്കുമ്പോള്‍ ഫിറോസ് സ്ഥലത്തുണ്ടായിരുന്നു. അതിനാല്‍ വെടിവയ്പിനു സാക്ഷിയായ ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമാവില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.

ഡിവൈഎസ്പി ഉല്ലാസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. എസ്പി സന്തോഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. അതേസമയം മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ പരിക്കുകളോടെ രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ പോലീസിന് ഇനിയുമായിട്ടില്ല.