രാജ്യത്ത് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: രാജ്യമൊട്ടാക്കെ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ ഇതില്‍ ഇല്ലെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു. എന്‍ആര്‍സി എന്നത് എല്ലാവരെയും പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

ആസാമില്‍ എന്‍ആര്‍സി വീണ്ടും നടപ്പാക്കും. ഇതില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നേരത്തേ, ആസാമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയപ്പോള്‍ 19 ലക്ഷം പേരാണ് പട്ടികയ്ക്കു പുറത്തായത്. ഇത് വലിയ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചിരുന്നു.