കള്ളിയത്ത് ടിഎംടി ‘ഉള്‍ക്കരുത്തിന്റെ കഥകള്‍’ വീഡിയോ പരമ്പരയ്ക്ക്് തുടക്കമായി

മജീസിയ ബാനു

കൊച്ചി: സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടിയുടെ ‘ ഉള്‍ക്കരുത്തിന്റെ കഥകള്‍’ വീഡിയോ പരമ്പരയ്ക്ക് തുടക്കമായി. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതും, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയവരുമായ ആളുകള്‍ക്ക് പിന്തുണ നല്‍കുക, വെല്ലുവിളികളെ അതിജീവിച്ച് ഉയര്‍ന്നു വരുന്നവര്‍ക്ക് പ്രചോദനമാവുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് കള്ളിയത്ത് ടിഎംടി ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡിയോ പരമ്പര ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദേശീയ- അന്തര്‍ ദേശീയ മത്സരങ്ങളില്‍ പവ്വര്‍ ലിഫ്റ്റിങ്ങ്, ആം റെസ്റ്റ്‌ലിങ്ങ് വിഭാഗങ്ങളില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ള മജിസിയ ബാനുവാണ് ആദ്യ വീഡിയോയുടെ ഭാഗമായിട്ടുള്ളത്. കഠിനമായ പരിശീലനത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ച് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മജീസിയ ബാനുവിന്റെ അനുഭവങ്ങളാണ് ഈ വീഡിയോയില്‍ പ്രതിപാദിക്കുന്നത്. കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി സ്വദേശിയാണ് മജിസിയ.

സ്റ്റീല്‍ നിര്‍മ്മാണ മേഖലയില്‍ 90 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള കള്ളിയത്ത് ടിഎംടി നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

അടുത്തിടെ റിലീസ് ചെയ്ത വീഡിയോയ്ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 12 ലക്ഷത്തിലധികം ആളുകള്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ പരമ്പരയുടെ അടുത്ത ഭാഗം ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് കള്ളിയത്ത് ടിഎംടി അധികൃതര്‍ അറിയിച്ചു.