ഈ വര്‍ഷത്തെ വാര്‍ഷിക ജിഎസ്ടി നികുതി ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് ‘പ്രാക്ടിക്കല്‍ ഇന്‍സൈറ്റ്‌സ് ഇന്റൂ ജിഎസ്ടി ആനുവല്‍ റിട്ടേണ്‍സ് കംപ്ലെയ്ന്‍സ്’ എന്ന സെമിനാര്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി സംഘടിപ്പിച്ചു. ജൂണ്‍ 11 നു കൊച്ചിയിലെ ഫോര്‍ പോയ്ന്റ്‌സ് ഹോട്ടലില്‍ വച്ചാണ് സെമിനാര്‍ നടന്നത്. കേന്ദ്ര – കസ്റ്റംസ്, എക്‌സ്സൈസ്, നികുതി വകുപ്പിന്റെ മുഘ്യ കമ്മീഷ്ണര്‍ ആയ പുല്ലേല നാഗേശ്വര റാവു ആയിരുന്നു മുഖ്യാഥിതി. എല്ലാ കമ്പനികളോടും കൃത്യസമയത്തു തന്നെ ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദിനേശ് കുമാര്‍– അസ്സോസിയേറ്റ് പാര്‍ട്ടണര്‍ – ബിഡിഓ ഇന്ത്യ, ശങ്കര്‍ – മാനേജര്‍, ഇന്‍ഡയറക്ട് ടാക്‌സസ് – ബിഡിഓ, ഡോ. ബോസ് നായര്‍, വൈസ് പ്രസിഡന്റ് – WTC , വിവേക് ജോര്‍ജ്, ഡെപ്യൂട്ടി മാനേജര്‍ – WTC തുടങ്ങിയവര്‍ സംസാരിച്ചു. റീടെയില്‍, മാനുഫാക്ച്ചറിംഗ്, ഓട്ടോമൊബൈല്‍, സ്പൈസസ്, റബ്ബര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.