ഹിന്ദിയെ ആട്ടിയോടിച് തമിഴ് മക്കൾ…

    ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നപുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിര്‍ദേശം പിന്‍വലിച്ചിട്ടും തമിഴ്‌നാട്ടില്‍ പ്രതിഷേധം അവസാനിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകളിലെ ഹിന്ദി വാക്കുകളില്‍ കറുപ്പടിച്ച് പ്രതിഷേധം തുടരുകയാണ് പലയിടങ്ങളിലും.

    ഇന്നലെ തിരുച്ചിറപ്പള്ളിയിലെ ബിഎസ്എന്‍എല്‍, എയര്‍പോര്‍ട്ട് എന്നിവയുടെ ബോര്‍ഡുകളിലെ ഹിന്ദി വാക്കുകള്‍ക്ക് മേലാണ് കറുപ്പടിച്ചത്. ഇംഗ്ലീഷ് വാക്കുകള്‍ക്ക് മേല്‍ ഒന്നും ചെയ്തിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    തമിഴ്നാട്ടുകാര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനുനേരെ കല്ലെറിയുന്നതിനു തുല്യമാണെന്നും സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.