നടി പാര്‍വതി തിരുവോത്ത് സംവിധായിക ആവുന്നു.

പക്വതയുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പാര്‍വതി തിരുവോത്ത് സംവിധായികയാവുന്നു. സിനിമ ഉടന്‍ പ്രതീക്ഷിക്കാമെന്ന് പാര്‍വതി പറഞ്ഞു. ഒരു സ്വകാര്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സംവിധായികയാവുന്ന കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തെ കുറിച്ച് താന്‍ നേരത്തെ തന്നെ ആലേചിച്ചിരുന്നുവെന്നും നടിയും സുഹൃത്തുമായ റിമ കല്ലിങ്കലിനോട് സംഗതി പറഞ്ഞിരുന്നുവെന്നും പാര്‍വതി പറയുന്നു.

നടന്‍ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ നായിക സ്ഥാനത്തേക്ക് ഒട്ടേറെ നടിമാര്‍ തന്റെ ലിസ്റ്റിലുണ്ടെങ്കിലും എന്നാല്‍ ദര്‍ശന രാജേന്ദ്രനും,നിമിഷയുമായിരിക്കും തന്റെ ചിത്രത്തിലെ നായികയായി എത്തുകയെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.