പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഒരു തൃണമൂൽ പ്രവർത്തകനും രണ്ട് ബിജെപി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. പൊതു സ്ഥലത്തുനിന്ന് പാർട്ടി പതാകകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തൃണമൂൽ പ്രവർത്തകനായ ഖയും മുല്ല (26), ബിജെപി പ്രവർത്തകരായ പ്രദീപ് മണ്ഡൽ, സുകാന്ത മണ്ഡൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഖയൂമിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിജെപി പ്രവർത്തകരിൽ ഒരാളുടെ ഇടതുകണ്ണിൽ വെടിയേറ്റിരുന്നു. തപൻ മണ്ഡൽ എന്ന പ്രവർത്തകനും കൊല്ലപ്പെട്ടതായി ബിജെപി പ്രദേശിക നേതൃത്വം പറയുന്നു. അഞ്ച് പേരെ കാണാനില്ലെന്നും ഇവർ പരാതിപ്പെട്ടു.