പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂരിലെത്തിയത്. രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ മോദിയെ ഗവര്‍ണര്‍ പി സദാശിവം, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിഐജി എസ് സുരേന്ദ്രന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
രാവിലെ 10.18 ഓടെ പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, വി മുരളീധരന്, ഗവര്‍ണര്‍ പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്