തൃശൂര്‍: ഇലഞ്ഞിത്തറ മേളത്തിന്റെ പകര്‍പ്പവകാശം സംബന്ധിച്ച വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ തീരുമാനിച്ചു. പകര്‍പ്പവകാശം സ്വകാര്യ കമ്പനിക്കു ലഭിച്ചെന്ന ആരോപണം പരിശോധിച്ച് ശരിയാണെങ്കില്‍ ഏതു രീതിയില്‍ വിഷയത്തില്‍ ഇടപെടണമെന്നു തീരുമാനിക്കുമെന്നും അഭിഭാഷകരുമായി സംസാരിച്ചതായും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
സോണിക്കാണു പകര്‍പ്പവകാശം എന്നതിനാല്‍ ഈ വര്‍ഷത്തെ ഇലഞ്ഞിത്തറ മേളം അപ്ലോഡ് ചെയ്യാന്‍ കഴിയില്ല എന്ന് യുട്യൂബില്‍ നിന്ന് പലര്‍ക്കും സന്ദേശം ലഭിച്ചതാണു വിവാദത്തിനു കാരണമായത്.
എന്നാല്‍ റസൂല്‍ പൂക്കുട്ടി നായകനായ ദി സൗണ്ട് സ്റ്റോറി എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം ഡിസൈന്‍ ചെയ്ത മേളങ്ങളുടെ പകര്‍പ്പവകാശമാണ് സോണിക്ക് നല്കിയിരിക്കുന്നതെന്നും എന്തുകൊണ്ടാണ് പൂരത്തിന്റെ മേളവും പഞ്ചവാദ്യവും അപ്ലോഡ് ചെയ്യാന്‍ കഴിയാത്തതെന്ന് അറിയില്ലെന്നും
സിനിമയുടെ സംവിധായകന്‍ പ്രസാദ് പ്രഭാകര്‍ ദേവസ്വം ഭാരവാഹികളെ അറിയിച്ചു.
3.അര മിനിറ്റ് ദൈര്‍ഘ്യമുള്ള പൂരം ഗാനം, കോങ്ങാട് മധു പ്രമാണിയായ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ 7.അര മിനുട്ട് സതീശന്‍ മാരാര്‍ പ്രമാണിയായ പഞ്ചാരിമേളത്തിന്റെ ഏഴര മിനിറ്റ്, പെരുവനം കുട്ടന്‍ മാരാര്‍ പ്രമാണിയായ ഇലഞ്ഞിത്തറ മേളത്തിന്റെ 5.42 മിനിറ്റ് എന്നിവ മാത്രമാണ് സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.