തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ നിന്ന് വിലക്കിയതിനാല്‍ തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍. ശനിയാഴ്ച മുതല്‍ ഒരു പൊതുപരിപാടിക്കും ആനകളെ നല്‍കില്ലെന്നും ഉടമകള്‍ അറിയിച്ചു. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്നതുവരെ നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് ആന ഉടമകളുടെ തീരുമാനം. വനം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനു പിന്നിലെന്നും ഉടമസ്ഥര്‍ ആരോപിച്ചു. ആന ഉടമകളുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രതികരിച്ചു.
പൂരത്തിന് ഒരു ചടങ്ങില്‍ മാത്രമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്. ഇതിന് അനുവാദം തേടിയുള്ള ഹര്‍ജി ഹൈക്കോടതി 10 നു പരിഗണിക്കും. പ്രശ്നപരിഹാരത്തിന് ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമത്തിലിട്ട പോസ്റ്റിലാണ് പൂരമടക്കമുള്ള ഉല്‍സവങ്ങള്‍ക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന് വനംമന്ത്രി കെ.രാജു വ്യക്തമാക്കിയത്.