രാഷ്ട്രീയക്കാരുടെ മുഖം നോക്കാതെ നടപടിയെടുക്കുന്ന കര്‍ക്കശക്കാരനായ തിരഞ്ഞെടുപ്പ് ഓഫീസറാണ് ടീക്കാറാം മീണ. ശബരിമല വിഷയത്തില്‍ ഞാനാണ് ഇവിടുത്തെ ബോസ് എന്ന് പറഞ്ഞ് ബിജെപി നേതക്കാളെ വിറപ്പിച്ചാണ് മീണ വാര്‍ത്തയില്‍ ഇടംനേടിയത്. തിരഞ്ഞെടുപ്പ് ഓഫീസറെന്ന ചുമതലയും, ഐഎഎസ് എന്ന പദവിയും മാറ്റിവെച്ചാല്‍ മീണ എന്ന പച്ചയായ സാധാരണക്കാരനാണ് തെളിയുന്നത്. പ്രദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ടീക്കറാം മീണ സംഭവബഹുലമായ ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്.
കര്‍ഷക കുടുംബത്തിലാണ് മീണയുടെ ജനനം. 25 അംഗങ്ങളുള്ള വലിയ കര്‍ഷക കുടുംബം. പശുക്കളെ വര്‍ത്തിയും മറ്റും ജീവിക്കുന്ന കുടുംബത്തില്‍ ഒപ്പിടാന്‍ പോലും അറിവില്ലാത്ത അച്ഛന്റെ മകനായി ജനിച്ച മീണയ്ക്ക് പഠിക്കാന്‍ പോലും പണമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആ കുടുംബത്തിലെ മീണയുടെ ആറു സഹോദരരില്‍ നാലു പേര്‍ നിരക്ഷരാണെന്നും മീണ തുറന്നു പറയുന്നു. മാത്രമല്ല, തന്റെ വിവാഹം 13-ാം വയസിലാണ് നടന്നത് ഭാര്യയുടെ യോഗ്യത അഞ്ചാം ക്ലാസും .
നാട്ടില്‍ പോകുമ്പോള്‍ തനി കര്‍ഷകനാകുമെന്ന് മീണ പറയുന്നു. പുഴയില്‍ പോയി നീന്തും, ഇപ്പോഴും ഭക്ഷണം കഴിക്കുന്നത് നിലത്തിരുന്നു തന്നെ. മീണയ്ക്ക് മൂന്നു സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ്. തങ്ങള്‍ നാലു പേര്‍ ഇപ്പോഴും രാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌നന്മാരെ പോലെയാണ് ജീവിക്കുന്നതെന്ന് മീണ പറഞ്ഞുവെച്ചു. ജീവിതം ഒന്നേയുളളു മരിക്കുന്നുവെങ്കില്‍ അഭിമന്യൂവിനെപ്പോലെ ഒരു പോരാളിയായി വേണം മരിക്കാന്‍’ അച്ഛന്റെ ഈ വാക്കുകളാണ് ഔദ്യോഗിക ജീവിതത്തിലും കരുത്തെന്ന് ടീക്കാറം പറയുന്നു. ഇത്തരം സാഹചര്യത്തിലാണ് താന്‍ വളര്‍ന്നതും ഒരു ഐഎഎസ് ഓഫീസറാകുന്നതും ടീക്കാറം വ്യക്തമാക്കി.