തൃശ്ശൂര്‍ : തെരഞ്ഞെടുപ്പ് ഫലത്തില്‍ വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്ന് തൃശ്ശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്. തനിക്ക് വിജയപ്രതീക്ഷ കുറവാണെന്ന ആശങ്കയും കെ.പി.സി.സി നേതൃയോഗത്തില്‍ പ്രതാപന് പങ്കുവെച്ചു.
സുരേഷ്ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്നും നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും പ്രതാപന് കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ ആര്.എസ്.എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നു. ഹിന്ദു, നായര്‍ വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയിട്ടുണ്ടാകാം.