ബിഗ് ബാസ്‌ക്കറ്റ് ഇനി മുതൽ കൊച്ചിയിലും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സൂപ്പർമാർക്കറ്റായ ബിഗ്‌ ബാസ്‌ക്കറ്റ് ഇനി മുതൽ കൊച്ചിയിലും. ബിഗ് ബാസ്‌കറ്റിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഓർഡർ നൽകിയാൽ സാധങ്ങൾ ഇനി വീട്ടിലെത്തും. 3000 ലേറെ ബ്രാൻഡുകളുടെ 22,000 ലധികം ഉൽപ്പന്നങ്ങൾ ബിഗ് ബാസ്കറ്റിൽ ലഭ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ എന്നിവ ഇതിലുൾപ്പെടും.

ഉപയോക്താക്കളുടെ സംതൃപ്തിയിലുള്ള ശ്രദ്ധയും പ്രവർത്തന മികവും നവീന സാങ്കേതിക വിദ്യയുമാണ് ബിഗ് ബാസ്കറ്റിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത മാക്കുന്നു. ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും ഫാർമേഴ്‌സ് കണക്ട് പദ്ധതിയിലൂടെ ബിഗ് ബാസ്കറ്റ് നേരിട്ട് വാങ്ങി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. 1200 രൂപയ്ക്കു മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഡെലിവറി സൗജന്യമായിരിക്കും. കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചതോടെ ഇന്ത്യയിലിപ്പോൾ 26 നഗരങ്ങളിൽ ബിഗ് ബാസ്കറ്റിന് സാന്നിധ്യമുണ്ട്.