ദില്ലി: മഹാത്മാ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴ് മണിയോടെയാണ് മോദി രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ചത്. തുടര്‍ന്ന് വാജ്‌പേയിയുടെ സമാധിസ്ഥലത്ത് മോദിയും അമിത് ഷായും നിയുക്ത എംപിമാരും പുഷ്പാര്‍ച്ചന നടത്തി.
ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്‌പേയിയുടെ സമാധിയിലെത്തണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. നിയുക്ത എംപിമാര്‍ക്കൊപ്പം ബിജെപിയുടെ രാജ്യസഭാ എംപിമാരും മറ്റ് പ്രമുഖ നേതാക്കളും വാജ്‌പേയി സമാധിയിലെത്തി.
തുടര്‍ന്ന് തുടര്‍ന്ന് ഇന്ത്യാ ഗേറ്റിലെത്തിയ പ്രധാനമന്ത്രി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മൂന്ന് സേനാ തലവന്‍മാര്‍ക്ക് ഒപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു.