ഏഴു വർഷത്തിന് ശേഷം ജഗതി വീണ്ടും സ്ക്രീനിലേക്ക്

കൊച്ചി: ഏഴു വർഷത്തെ ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ സ്ക്രീനിലേക്ക് എത്തുന്നു. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്‍റെ പരസ്യ ചിത്രത്തിലൂടെയാണ് മലയാളികളുടെ ഹാസ്യതാരം വീണ്ടും സ്ക്രീനിൽ എത്തുന്നത്. കൊച്ചിയിൽ വച്ച് നടന്ന പരസ്യ ചിത്രത്തിന്‍റെ പ്രകാശനം നിർവഹിച്ചത് മമ്മൂട്ടിയും മോഹൻലാലും ചേർന്നായിരുന്നു.

വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്കുള്ള തിരിച്ചു വരവിനായി മലയാളികൾ കാത്തിരിക്കുകയായിരുന്നു. നിലവിലെ ആരോഗ്യ സ്ഥിതിയുടെ പരിമിതികളിൽ നിന്നുകൊണ്ടാണ് ജഗതി ശ്രീകുമാർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ് കുമാറിന്‍റെ നിർമ്മാണ കമ്പനിയായ ജഗതി ശ്രീകുമാർ എന്‍റ്ർടെയിൻമെന്‍റ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.