കോട്ടയം: അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ സകല കളിയും കളിച്ചയാളാണ് ജോസ് കെ മാണി യെന്നും പിതാവിന്റെ മരണത്തില്‍ പോലും വോട്ടു തേടിയെന്നും കടുത്ത വിമര്‍ശനവുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്ജ് എംഎല്‍എ. പാര്‍ട്ടിയില്‍ നേതാവായി തന്നെ ഉയര്‍ത്തി കൊണ്ടു വന്ന പിതാവിനോട് മാണിയുടെ മകന് വെറുപ്പായിരുന്നന്നും ഇക്കാര്യം താന്‍ മാണിസാറുമായി സംസാരിച്ചിരുന്നതായും പറഞ്ഞു.
മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിലെ പരിപാടിയില്‍ കേരളാകോണ്‍ഗ്രസിനും ജോസ് കെ മാണിക്കും എതിരേ രൂക്ഷ വിമര്‍ശനമാണ് പിസി ജോര്‍ജ്ജ് നടത്തിയത്. മാണിയുടെ മരണം പോലും രാഷ്ര്ടീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചയാളാണ് ജോസ് കെ മാണി.
മരണത്തിന്റെ പിറ്റേന്ന് കയ്യില്‍ കുപ്പിവളയുമണിഞ്ഞ് വോട്ടു ചോദിക്കുകയായിരുന്നു ജോസ് കെ മാണിയും ഭാര്യയും. മാണി സാറിന്റെ മൃതദേഹത്തോടു പോലും ജോസ് കെ മാണി വിദ്വേഷം പ്രകടിപ്പിച്ചു. ആരും ചെല്ലരുത് എന്നതാണ് ഉദ്ദേശത്തോടെ സെമിത്തേരിയുടെ ഒരു മൂലയില്‍ ആണ് അടക്കിയത്.
വര്‍ഷാ വര്‍ഷം മാണിസാറിന് വേണ്ടിയുളള പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയോ അദ്ദേഹത്തിന്റെ കല്ലറ കാണാനോ ആരും അങ്ങോട്ട് പോകരുത് എന്ന ഉദ്ദേശത്തോടെയാണ് എല്ലാം ചെയ്തത്. മാണി ഗ്രൂപ്പിനെ പിരിച്ച് വിടണം എന്നാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞു.