ശൈലജ ടീച്ചറെ മുഖ്യമന്ത്രിക്കസേരയിലേക്ക് മാറ്റിയാൽ മതി നടൻ ജോയ് മാത്യു

ശൈലജ ടീച്ചറെ മുഖ്യമന്ത്രിക്കസേരയിലേക്ക് മാറ്റിയാൽ മതി നടൻ ജോയ് മാത്യു . ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിനു പിന്നാലെ തന്റെ ശൈലിയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടൻ ജോയ് മാത്യു ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പിൽ നിന്നും ശൈലജ ടീച്ചറെ മുഖ്യമന്ത്രി കസേരയിലേക്ക് മാറ്റേണ്ടതാണെന്നും നല്ല മാറ്റമുണ്ടാകുമെന്നും നടൻ ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.