വയനാട്: പൊലീസ് സേനയ്ക്ക് കരുത്തായി വയനാട്ടിൽ ഇനി ആദിവാസി യുവാക്കളും യൂണിഫോമണിയും. കേരള പോലീസിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തിലെ 52 പേര്‍ക്കാണ് സേനയിൽ ജോലി ലഭിച്ചത്. ജില്ലയിലെ ഗോത്രവിഭാഗങ്ങൾക്ക് പോലീസിൽ അർഹമായ പ്രാധിനിത്യം നൽകാനായി സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് 2018 ൽ നടത്തിയ സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രകാരമാണ് ഇവർക്ക് നിയമനം ലഭിച്ചത് . വയനാട് ജില്ലയിൽ നിന്നുള്ള 52 ഗോത്രവർഗ്ഗ യുവാക്കൾ ജില്ലാ പോലീസ് ആസ്ഥാനത്ത് യൂണിഫോമിൽ എത്തിയാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം തൃശൂരിൽ വെച്ചായിരുന്നു പാസിംഗ് ഔട്ട് പരേഡ്.
ജില്ലയിലെ ഗോത്രവിഭാഗങ്ങളായ പണിയ, അടിയ ,കാട്ടുനായ്ക്ക’ ,ഊരാളി, കുറിച്യ, കുറുമ വിഭാഗങ്ങളിലെ 52 പേരാണ് കഴിഞ്ഞദിവസം സേവനമാരംഭിച്ചത്. ഇതിൽ 11 പേർ വനിതകളാണ്. പത്താംതരം മുതൽ ബിരുദാനന്തര ബിരുദധാരികളായവർ വരെ സംഘത്തിലുണ്ട്.