ന്യൂഡല്‍ഹി : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപംകൊണ്ടു. തമിഴ്‌നാട്-ആന്ധ്രാ തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ കാറ്റ് മുന്നേറുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് മുന്നോട്ട് നീങ്ങുന്ന കാറ്റ് 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറി ഏപ്രില്‍ 30 നോട് അടുത്ത് അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും തമിഴ്‌നാട്, ആന്ധ്ര തീരത്ത് എത്തുകയും ചെയ്യും.
കേരളത്തെ കാറ്റ് സാരമായി ബാധിക്കില്ലെങ്കിലും വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രില്‍ 29 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഏപ്രില്‍ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം , വയനാട് എന്നീ ജില്ലകളിലും ‘യെല്ലോ’ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.