തിരുവനന്തപുരം: അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്കു ജില്ലാ വരണാധികാരി കൂടിയായ ടി.വി. അനുപമ നോട്ടീസ് നല്‍കിയതിന് പിന്നാലെ കളക്ടറുടെ പേജില്‍ പ്രതിഷേധപ്പൊങ്കാല. ‘സ്വമി ശരണം’ എന്ന കമന്റുകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് കളക്ടറുടെ ഫേസ്ബുക്ക് പേജിപ്പോള്‍.
ഇതിനിടെ കളക്ടര്‍ക്ക് പൊങ്കാല അര്‍പ്പിക്കുന്നവരെ പ്രതിരോധിക്കാനും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മറ്റു ചിലര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു.
ടി.വി. അനുപമയുടെ യഥാര്‍ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള നടപടിയെന്നും ചിലര്‍ കണ്ടെത്തി. വിഷയത്തില്‍ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും കലക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുപമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും സൈബര്‍ ആക്രമണം നടക്കുന്നത്.